Sunday, August 26, 2012

23aമലയാള



 മലയാള ദേശത്ത് മാവേലി വരുന്ന കാലം
 നാടാകെ ആഘോഷം മത്സരം സമ്മാനം

 വീടിന്‍റെ മുറ്റത്ത് പൂക്കളം പുലരിയില്‍
 പാടിക്കളിക്കുന്നു ഊഞ്ഞാലിട്ടൊരുകൂട്ടം

 മാദേവന്‍ വാമനന്‍ എഴുന്തള്ളും നേരം
 തിരുവോണ സദ്യയുമായ്‌ സ്വാഗതം സ്വാഗതം

 തിരുവോണക്കോടിയുമായ്‌ കളിചിരിതൂകി ബാലര്‍
 തിരുനാളില്‍ മിത്രമുമായ്‌ ഓടിക്കളിയായ്

 ഈചിരി എന്നെന്നും മായാതെ കാക്കണേ
 ഈരടിയില്‍ മൂണ്ലോകം അളന്ന നാരായണ
   

No comments:

Post a Comment