അമ്മേ ഭഗവതി ഹരിപ്രിയ സോദരി
അനുഗ്രഹം ദേഹി അന്നപൂര്‍ണേശ്വരി
മന്ത്രസ്വരൂപിണി മധുകൈടപ നാശിനി
ഇന്ദ്രാദി ദേവ പൂജിത രൂപിണി
ചഞ്ചല നാശിനി ശങ്കരപ്രിയകരി
സാധുജന രക്ഷിത ചാമുണ്ഡി ശാംഭവി
സര്‍വ്വ കുടുംബിനി മോക്ഷക കാരിണി
സത്യപ്രസാദിനി ഷണ്മുഖ ജനനി
All rights reserved for the poem. Leela Narayanaswamy©
No comments:
Post a Comment