ലാവണ്യരൂപാ രാഘവാ
ലക്ഷ്മണ സോദരാ ശ്രീരാഘവാ
ശ്രീഭരത സേവിത ശ്രീരാഘവാ
ശ്രീപതേ പാഹിമാം ശ്രീരാഘവാ
ശത്രുഗ്ന സോദര രാഘവാ
സത്പുത്ര രാമാ ശ്രീരാഘവാ
ദശരഥനന്ദന രാഘവാ
ത്യാഗരാജ സേവിത ശ്രീരാഘവാ
കോശല തനയ രാഘവാ
കോദണ്ഡപാണീ ശ്രീരാഘവാ
അയോദ്ധിപതെ രാമാ രാഘവാ
അഗലിക മോക്ഷക ശ്രീരാഘവാ
താരകമന്ത്രരൂപാ രാഘവ
താടക മോക്ഷക ശ്രീരാഘവാ
ജഗത് രക്ഷകാ രാമാ രാഘവാ
ജനകസുധാ രമണാ രാഘവാ
കാരുണ്യരൂപാ രാഘവാ
കമലദളനയനാ രാഘവാ
ഗുഹസ്നേഹ രാമാ ശ്രീരാഘവാ
മേഘശ്യാമവര്‍ണ്ണാ ശ്രീരാഘവാ
ജടായു മോക്ഷക രാഘവാ
ജയ ശബരി സ്തുതിപാത്ര രാഘവാ
ജടാമകുടദാരീ രാഘവാ
ജയ തുളസിദാസ പൂജിത രാഘവാ
സുഗ്രീവ മിത്രാ രാഘവാ
സുരഗണസേവിത ശ്രീരാഘവാ
രഘുകുല തിലകാ രാഘവാ
രാവണ മര്‍ദ്ധന ശ്രീരാഘവാ
മാരുതി ഹൃദയവാസ രാഘവാ
മൈഥിലി ഹൃദയചോരാ രാഘവാ
വിഭീഷണ ശരണാ രാഘവാ
അഭീഷ്ട വരദ രാമാ രാഘവാ
All rights reserved for the poem. Leela Narayanaswamy©