പലവട്ടം തെളിഞ്ഞല്ലോ ഭഗവാന്‍റെ കാരുണ്യം
ഫലപ്രതമാണല്ലോ ഭഗവന്നാമ സ്മരണകള്‍
പാവപുണ്യഫലമെന്ന ജീവിത യാത്രയില്‍
ഭാവി എന്തെനറിയാത്ത അന്ധരാനല്ലോ നാം
നാളകെന്നു ചൊല്ലി നെട്ടോട്ടം ഓടിയതില്‍
നല്ലപ്രായം പോയതൊന്നും നമ്മള്‍ ആരും അറിഞ്ഞില്ല
നാല്പതും കഴിഞ്ഞല്ലോ വൃദ്ധവേഷം വന്തല്ലോ
നേട്ടം ഒന്നും ബാകി ഇല്ല നേരെ നില്‍കാന്‍ ശക്തി ഇല്ല
കാലും തളര്ന്തങ്ങു നാലുവശം നോക്കിയപ്പോള്‍
നാലുവട്ടം ഉണ്ടുതീര്ത്ത് കൂട്ടര്‍ എല്ലാം പോയല്ലോ
അറുപതും കഴിഞ്ഞഞ്ഞു ആശ്രയം തേടിയപ്പോള്‍
അനന്തശയന നിന്ടെ കാലൊച്ച കേട്ടല്ലോ
All rights reserved for the poem. Leela Narayanaswamy©
No comments:
Post a Comment