Thursday, November 26, 2009

10.കായാമ്പൂ വര്‍ണ്ണാ കൃഷ്ണാ

 കായാമ്പു വര്‍ണ്ണന്‍ കാളീയ മര്‍ദ്ദനന്‍
ഗോകുല ബാലന്‍ ദ്വാരകാ നാഥന്‍
ഗുരുവായൂര്‍ വാണിടും ശ്രീ കൃഷ്ണ രൂപം
മനസ്സില്‍ എന്നെന്നും നിറഞ്ഞു നില്‍ക്കേണമേ

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
രാധ മാധവ വല്ലഭ കേശവ
ദേവകി നന്ദന ദേവ ദേവ പ്രിയ
യശോദ ബാലക രുക്മിണി വല്ലഭ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
രാധ മാധവ വല്ലഭ കേശവ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

ഗോപികാ രമണന്‍ വേണുഗാന ലോലന്‍
ഗോവര്‍ദ്ധന ഗിരിധരന്‍ ഗോപാലന്‍
പരമ പുരുഷനാം ഭഗവാന്‍റെ തിരുനാമം
പ്രതി ദിനം ജപിക്കുവാന്‍ വരം അരുളേണമേ

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
രാധ മാധവ വല്ലഭ കേശവ
വസുദേവ തനയാ യദുകുല തിലകാ
ഭുവന സംരക്ഷക പാപ വിമോചകാ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
രാധ മാധവ വല്ലഭ കേശവ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

അമ്പലപ്പുഴയിലും ആറണ്മുളയിലും
അരുളിടും ആനന്ദ സുന്ദര രൂപന്‍
അനന്ദശയനനാം അക്ക്രുര പൂജിതന്‍
അര്‍ജുന പ്രിയ മിത്രം അരുളിടേണമേ

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
രാധ മാധവ വല്ലഭ കേശവ
പങ്കജ ലോചന പവിത്ര തുളസി പ്രിയ
നന്ദ നന്ദനാ നവനീത ചോരാ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
രാധ മാധവ വല്ലഭ കേശവ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ

കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ ജയ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
കൃഷ്ണ ഹരേ ജയ കൃഷ്ണ ഹരേ
All rights reserved for the poem. Leela Narayanaswamy©
enjoy this song in" DIVYAM" malayam devotional song cd 

No comments:

Post a Comment