Thursday, November 26, 2009

11.അമ്പലപ്പുഴ കൃഷ്ണാ

പല്ലവി:
അടിയങ്ങള്‍ക്കാശ്രയം നീ അരവിന്ദാ...
അമ്പലപ്പുഴ കൃഷ്ണാ ഹരേ ശ്രീ ഗോവിന്ദാ...

അനുപല്ലവി:
ഭട്ടതിരി ശതദശകം ഫലപ്രദ മോക്ഷകം...
പത്മനാഭനെന്നും പ്രിയങ്കര ഭൂഷണം...

ചരണം 1:
ഈരാറു ദിവസങ്ങളും കളഭം കൊണ്ടഭിഷേകം...
ഇടതടവില്ലാതെ ഒഴുകുന്നു ജനപ്രവാഹം...
കണ്ണന്‍റെ തൃക്കയ്യില്‍ കണ്ടു ഞാന്‍ നവനീതം...
കായംമ്പു വര്‍ണ്ണാ കൃഷ്ണാ ദേഹിമേ ദര്‍ശ്ശനം...

ചരണം 2:
ഈശന്‍റെ വലം കയ്യില്‍ തിളങ്ങുന്നു പൊന്‍പതക്കം...
ഏഴര പോന്നാനയുടെ കഥ പറയും തൃപ്പതക്കം...
തിളങ്ങും നിന്‍ ദിവ്യ രൂപം തിന്മകള്‍ക്കു നാശകം
ദീന ദയാലാ കൃഷ്ണാ ദേഹിമേ ദര്‍ശ്ശനം...

ചരണം 3:
പൂന്താന ഭക്തി സ്തുതി ജയദേവര്‍ അഷ്ടപതി...
രാധ തന്‍ സ്നേഹശ്രുതി ഇതിലേതോ ഇഷ്ടസ്ഥിതി...
ഭവ ഭയ മോക്ഷകാ ഗിരിധരാ ശ്രീമുഖാ...
പാഹിമാം പാഹിമാം ദേഹിമേ ദര്‍ശ്ശനം...

All rights reserved for the poem. Leela Narayanaswamy©
enjoy this song in the famous singer Sri. Sharath Kumar in "DIVYAM" malayalam devotional song cd

No comments:

Post a Comment